കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഡീഷണൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന വാദം പ്രോസിക്യൂഷനില്ല. ഈ സാഹചര്യത്തിൽ കേസിൽ പ്രതിയായ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.