23 വർഷത്തെ യാത്രയ്ക്ക് വിരാമം… ക്രിസ്റ്റിയാനോ റൊണാൾഡോ വിരമിച്ചു


        





ലിസ്ബൺ: പോർച്ചുഗൽ ദേശീയ ടീമിനായുള്ള 23 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചതെന്നാണ് വിവരം. അതേസമയം, ക്ലബ് ഫുട്ബോളിൽ താരം തുടരും. പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. സംഭവത്തിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും താരം മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പോർച്ചുഗൽ ദേശീയ ടീമിനോടുള്ള വിടപറയൽ പ്രഖ്യാപനമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. ദേശീയ ടീമിൽ നിന്ന് വിരമിച്ചാലും ക്ലബ് ഫുട്ബോളിൽ സജീവമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ
Previous Post Next Post