കോട്ടയത്ത് മിനി ലോറിയും ബെൻസ് കാറും കൂട്ടിയിടിച്ചു: അപകടത്തിൽ 4 പേർക്ക് പരിക്ക്.അപകടം ഇന്ന് രാവിലെ



വൈക്കം: തലയാഴത്ത് ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. മിനി ലോറിയും ബെൻസ് കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞാണ് അപകടം. അപകടത്തിൽ മിനി ലോറിയിൽ സഞ്ചരിച്ച ഡ്രൈവറടക്കം നാല് പേർക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവർ പിറവം പാഴൂർതാന്നിക്കൽ അനീഷ് (43), കിഷോർ (40)അനീഷിൻ്റെ പണിക്കാരായ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കറ്റത്. അനീഷിൻ്റെ ചെവിയുടെ പിന്നിലും ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ തലയ്ക്കുമാണ് പരിക്കേറ്റത്.കിഷോർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയാഴം തോട്ടകം വളഞ്ഞമ്പലത്തിന് സമീപം ഇന്ന് രാവിലെ 7.45യായിരുന്നു അപകടം. വെച്ചൂർ ഭാഗത്തു നിന്ന് വൈക്കത്തേക്കുവന്ന കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറും പിറവത്തുനിന്ന് തടിവെട്ടാനായി മുഹമ്മയിലേക്ക് പോയ മിനി ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു. കാറിൻ്റ മുൻഭാഗം ഭാഗീകമായി തകർന്നു. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു 
Previous Post Next Post