ഗാസിയാബാദ് ∙ കോടിക്കണക്കിന് രൂപയുടെ സ്വത്തും ഇൻഷുറൻസ് തുകയും കൈക്കലാക്കുന്നതിനായി ഭർത്താവിനെയും സ്വന്തം മകനെയും അനന്തരവനെയും സാവധാനം വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
ഉത്തർപ്രദേശിലെ ഗാസിയാബാദ് വസുന്ധര സ്വദേശിനി രേണു ഭട്നാഗറിനെയാണ് ഇന്ദിരാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവ് സുശീൽ കുമാർ ഭട്നാഗറിന്റെ 6 കോടി രൂപയോളം വിലമതിക്കുന്ന ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും തട്ടിയെടു ക്കാനായിരുന്നു ഇവരുടെ ക്രൂരത.