തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം…







തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.മാപ്പുകൾ കാണുക

മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം ഒഴുകിയെത്തിയെന്നാണ് വിലയിരുത്തല്‍. ബ്ലെഡ് കളക്ഷന്‍ സെന്ററിന് സമീപത്തെ രണ്ടാം വാര്‍ഡിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ജീര്‍ണാവസ്ഥയിലാണ് മൃതദേഹം. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post