ജനന-മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ മാറ്റം; ലിംഗവിവരത്തിൽ..



സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. രജിസ്‌ട്രേഷൻ രേഖകളിൽ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി. ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസിലും വർധന വരുത്തിയിട്ടുണ്ട്. പേര് രേഖപ്പെടുത്തുമ്പോൾ ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ പൂർണമായി രേഖപ്പെടുത്തണം. ചുരുക്കെഴുത്തുകളോ ഇനീഷ്യലുകളോ ഉപയോഗിക്കാൻ പാടില്ല. 2023ൽ കേന്ദ്രസർക്കാർ നിർദേശിച്ച മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.

പേര് ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്ത സംഭവങ്ങളിൽ 15 വർഷത്തിനുശേഷം പേര് ഉൾപ്പെടുത്താൻ കഴിയില്ലെന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റം. ഇതിനായി ഈ വർഷം ജൂലൈ 13 വരെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെ ഇത്തരം കേസുകളിൽ ഇനി പേര് ചേർക്കാൻ സാധിക്കില്ല

Previous Post Next Post