ആലപ്പുഴ രക്ഷാപ്രവർത്തന കേസ്….നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും എംആർ അജിത് കുമാർ



തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാകും അന്വേഷണ ചുമതല. അതേസമയം സർവീസിൽ തിരിച്ചെടുക്കണമെന്ന് എംആർ അജിത് കുമാർ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി. കുറ്റം ചെയ്യാതെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ 3 മാസം പിന്നിട്ടു. ഇനി അധികം സർ‌വ്വീസ് ബാക്കിയില്ല. നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും എംആർ അജിത് കുമാർ ആവശ്യപ്പെട്ടു.
Previous Post Next Post