കൊല്ലം: രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിനാൽ ഹോട്ടൽ തല്ലിത്തകർത്തു എന്നത്. എന്നാൽ, വാർത്ത തള്ളിക്കൊണ്ട് പോലീസ് രംഗത്തെത്തി. ഗുണ്ടാസംഘങ്ങൾ വിവിധ കടകളിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രശ്നം ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നില്ലെന്നും പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകൾ അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാർക്കും കടയുടമയ്ക്കും മർദനമേറ്റു. വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു