കേരളത്തിൽ മോർഫിങ് കേസുകൾ നാലിരട്ടിയായി; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ...

തിരുവനന്തപുരം: കേരളത്തില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മോര്‍ഫിങ് കേസുകളുടെ എണ്ണം നാലിരട്ടിയായതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2022ല്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2025ല്‍ ഇത് 81 ആയി ഉയര്‍ന്നു. 2026ലെ ആദ്യ ഒന്‍പത് മാസത്തിനിടെ തന്നെ 81 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Previous Post Next Post