ഷാ‍ർജയിൽ വാഹനാപകടം…രണ്ട് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം…


ഷാർജയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ സ്വദേശി രമേഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആലപ്പുഴ സ്വദേശിയായ അജ്മലിന് പരിക്കേറ്റു. ഇദ്ദേഹം ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂവരും ഉമ്മുൽ ഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ എമിറേറ്റ്സ് റോഡിൽ ഷാർഡ മസ്ജിദിന് സമീപം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Previous Post Next Post