
നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രിംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി കേന്ദ്രസർക്കാരിന് കത്തയച്ചു. 2026 നവംബർ 30-നകം ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി കൃത്യമായ ഒരു ദേശീയ നയം രൂപീകരിക്കണമെന്ന് 2026 സെപ്റ്റംബർ 1നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതിനായി കോടതി അനുവദിച്ച 90 ദിവസത്തെ സമയപരിധി നവംബർ 30ന് അവസാനിക്കാനിരിക്കെയാണ് സിജെപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.