തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ കേരളത്തിൽ സജീവമല്ലെന്ന ബിജെപിക്കുള്ളിലെ വിമർശനം മറികടക്കാൻ പുതിയ നീക്കവുമായി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെത്തുന്ന ദിവസങ്ങളിലെ പാർട്ടി പരിപാടികൾ കൊഴുപ്പിക്കാനാണ് സംസ്ഥാന അധ്യക്ഷന്റെ നിർദേശം.
കേരളത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് വലിയ പ്രചാരണം നൽകാനാണ് തീരുമാനം. പരിപാടികൾ ജനശ്രദ്ധ നേടുന്ന രീതിയിൽ സംഘടിപ്പിക്കുന്നതിനൊപ്പം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സജീവമായി ഇടപെടും. ഇതിനായി പാർട്ടിയുടെ ഐടി സെല്ലിനും നിർദേശം നൽകിയിട്ടുണ്ട്.