സൗദിയിൽ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്ന്




സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലടക്കം തന്ത്രപ്രധാന മേഖലകളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, അരാംകോയുടെ റിയാദിലെയും ഖുറൈസിലെയും എണ്ണസംഭരണ കേന്ദ്രങ്ങൾ, നജ്‌റാനിലെ നാഷണൽ ഗാർഡ് സൈനിക ക്യാംപ് എന്നിവിടങ്ങളാണ് ആക്രമണത്തിന് ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താക്കൾ വ്യക്തമാക്കി.
Previous Post Next Post