പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ…



*ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടോയെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ ചോദിച്ചു. 

ഡൊണാൾഡ് ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ച്‌ചയുടെ പശ്ചാത്തലത്തിൽ രാഹുൽ നടത്തിയ വിമർശനത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. നവംബർ 20-ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ പരിഹാസമുയർത്തിയത്.

ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഈ നേതാക്കൾക്കൊപ്പം മേശയ്ക്കു ചുറ്റും ഇരിക്കുമായിരുന്നുവെന്നും ഒത്തുതീർപ്പിന് വഴങ്ങിയ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ആ മേശയിൽ ഇരിക്കാനാകില്ലെന്നും ആയിരുന്നു രാഹുലിൻ്റെ പരാമർശം. നവംബർ 19-ന് ചൈനയിലെ ഷെൻഷെനിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ കൂടിക്കാഴ്‌ച നടത്തിയത്
Previous Post Next Post