സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ ആ‍ർ പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി….



സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ ആ‍ർ പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. നടക്കാവ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി. അറസ്റ്റിനോ ചോദ്യം ചെയ്യലിനോ മുൻ‌കൂർ നോട്ടീസ്‌ നൽകണമെന്ന എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി കോഴിക്കോട്ടെ കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തത വരുത്തിയതിന് പിന്നാലെയാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനം.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റന്ന് കണ്ടെത്തി കഴിഞ്ഞ 29 ന് കോടതി പ്രേം കുമാറിനെ വിട്ടയച്ചിരുന്നു. ആരോഗ്യസ്ഥിതിയും പരിഗണിച്ചിരുന്നു. തുടർന്നാണ് ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റിന് കോടതി അനുമതി തേടി അപേക്ഷ നൽകിയത്. പ്രേംകുമാർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. 29ന് കോടതി വിട്ടയച്ചതിന് ശേഷം പ്രേംകുമാർ ഒളിവിൽ പോയെന്നാണ് സൂചന. നിക്ഷേപകരുടെ പണം സ്വന്തം പേരിലേക്കും കുടുംബാം​ഗങ്ങളുടെ പേരിലേക്കും മാറ്റിയെന്നാണ് ഇഡി കണ്ടെത്തൽ.സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡ‍ി നടത്തിയ അന്വേഷണത്തിനും റെയ്ഡിലും 103 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്

Previous Post Next Post