പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോൽസവ൦ ഞായർ ,തിങ്കൾ ദിവസങ്ങളിൽ നടക്കും


പാമ്പാടി :  പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോൽസവ൦  നവംബർ 8,9 തീയതികളിലായി എം ജി എം ഹൈസ്കൂൾ സ്റ്റേഡിയം, ക്രോസ്റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ടർഫ്, ആർ ഐ റ്റി എൻജിനീയറിങ് കോളേജ് സ്റ്റേഡിയം,  ഗെയിം എക്സ് അരീനാ ആലാംപള്ളി എന്നിവിടങ്ങളിലായി നടക്കു൦. മൽസരങ്ങളുടെ ഉൽഘാടനം ഞായർ രാവിലെ ഒൻപതു മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്കിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് നിർവഹിക്കും. പ്രോഗ്രാം കൺവീനർ കെ ആർ ഗോപകുമാർ, ചെയർമാൻ പ്രിൻസ് സി, ഗ്രാമ പഞ്ചായത്ത് അ൦ഗങ്ങളായ ഷേർളി തര്യൻ,  രഞ്ജു കെ രാജു,  ഇ ഡി രജനി, പ്രവീൺ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.
Previous Post Next Post