അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി….









ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോസ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ തവണയാണ് ബച്ചന്റെ വസതിയ്ക്ക് നേരെ ഭീഷണിയെത്തുന്നത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. എന്നാൽ വ്യാജ ഭീഷണി സന്ദേശമെന്ന നിഗമനത്തിലാണ് പോലീസ്
Previous Post Next Post