തിരുവനന്തപുരം: കിഫ്ബി ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് വൻ സംഘം. മുഴുവൻ സംഘത്തെയും തീരുമാനിച്ചു വിജിലൻസ് ഉത്തരവിറക്കി.
വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ സുരേഷ് ബാബു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ ഇടാൻ ആണ് നീക്കം. രണ്ടു ഡിവൈഎസ്പിമാരും 7 സി.ഐ മാരും സംഘത്തിലുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉന്നത റാങ്കിലുള്ള കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത്.