ശരിക്കും വിസ്മയം’….ഇന്ത്യയുടെ വൈവിധ്യം തൻ്റെ മനം കവര്‍ന്നെന്ന് പുടിന്‍….

‘
        





ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തില്‍ തനിക്ക് വലിയ കൗതുകമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനിടെ ഇന്ത്യയിലെ ഭാഷാവൈവിധ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ കാര്യങ്ങളാണ് പുടിന്‍ പങ്കുവച്ചത്. ഇന്ത്യയുടെ വൈവിധ്യം തന്നെ വിസ്മയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് പുടിന്‍ പറഞ്ഞു. ‘ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരണമായി എടുക്കാം. വളരെ താത്പര്യമുണര്‍ത്തുന്ന പുരാതന സംസ്‌കാരങ്ങളിലൊന്നാണത്. അതിനെക്കുറിച്ച് അറിയുംതോറും എനിക്ക് കൗതുകം വര്‍ധിക്കുകയാണ്’ -സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ പറഞ്ഞു.
Previous Post Next Post