നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്…ഡോ. ജോൺസൺ കെ വർ​ഗീസിനെതിരേ ലുക്കൗട്ട് സർക്കുലർ…





കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ വർ​ഗീസിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.

അതിനിടെ ഡോ. ജോൺസൺ കെ. വർ​ഗീസിന്റെ മൊബൈൽഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ​ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയത്
Previous Post Next Post