യൂത്ത് ലീഗ് റാലിക്കെതിരെ കേസ്… മുനവ്വറലി തങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കെതിരെ…



കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരടക്കം 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെയായിരുന്നു റാലി സംഘടിപ്പിച്ചത്. മാർച്ചിനെ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. റാലി സൃഷ്ടിച്ച ഗതാഗത തടസ്സത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നഗരത്തിലെ ഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ 12 പേരെ പേരെടുത്ത് പ്രതികളാക്കിയതിനു പുറമേ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Previous Post Next Post