ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ



പയ്യന്നൂർ : ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. 

പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലെ മധുസൂദനൻ്റെ പ്രസംഗം. 

കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തിൽ മുന്നറിയിപ്പ്. 

സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞു.
Previous Post Next Post