ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് (CRPF) പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. അഖ്റാൻ മേഖലയിലാണ് സംഭവം. ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. ക്വിക്ക് റിയാക്ഷൻ ടീമുകളെ (QRT) സംഭവസ്ഥലത്തേക്ക് അയച്ചു. പരുക്കേറ്റ ജവാന്മാരെ അനന്ത്നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാസേന പ്രദേശം വളയുകയും ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. മേഖലയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുൽഗാമിൽ CRPF പോസ്റ്റിന് നേരെ വെടിവയ്പ്…. മൂന്ന് ജവാന്മാർക്ക്…
Deepak Toms
0
Tags
Top Stories