ആലപ്പുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിതരണം നടത്തിക്കൊണ്ടിരിക്കുന്ന സെപ്തംബർ മാസത്തെ സൗജന്യ അവശ്യസാധന കിറ്റുകളുടെ വിതരണം ഒക്ടോബർ 26 വരെ ദീർഘിപ്പിച്ചു. കിറ്റ് കൈപ്പറ്റാത്ത എല്ലാ വിഭാഗം കാർഡുടമകൾക്കും ഈ കാലയളവിൽ കിറ്റ് ലഭിക്കും. ഒക്ടോബർ മാസത്തെ എ.എ.വൈ. വിഭാഗത്തിനുളള കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയവും പരാതികളും ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല 0478-2823058, അമ്പലപ്പുഴ 0477-2252547,കുട്ടനാട് 0477-2702352, കാർത്തികപ്പളളി 0479-2412751,മാവേലിക്കര 0479-2303231,ചെങ്ങന്നൂർ :0479-2452276, ജില്ലാ സപ്ലൈ ഓഫീസ്, :0477-2251674.
സെപ്തംബർ മാസത്തെ സൗജന്യ അവശ്യസാധന കിറ്റുകളുടെ വിതരണം ഒക്ടോബർ 26 വരെ ദീർഘിപ്പിച്ചു.
Jowan Madhumala
0