മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ 4 ദിവസം ഇ ഡി കസ്റ്റഡിയിൽ വിട്ടു‍*


ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ബെംഗളൂരു സിറ്റി കോടതി എന്‍ഫോഴ്സ്മെൻ്റ് ഡയറക്‌ട്രേറ്റ്  കസ്റ്റഡിയിൽ വിട്ടു.
തുടർച്ചയായ ചോദ്യം ചെയ്യലിനായി നാല് ദിവസത്തേക്കാണ്  വിട്ടുനൽകിയിരിക്കുന്നത്.
 ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഇന്ന് ഉച്ചയോടെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. 

ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച്‌ നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.
Previous Post Next Post