സ്വകാര്യ ബസ് മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് കെ.ബി.ടി.എ

.


സംസ്‌ഥാനത്തെ സ്വകാര്യബസ്‌ മേഖലയ്‌ക്കും പ്രത്യേക പാക്കേജ്‌ അനുവദിച്ച്‌ തുല്യനീതി ഉറപ്പാക്കണമെന്ന്‌ ബസ് ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍.

 കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ച്ച്‌ അവസാനം മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ മുതല്‍ ലോക്‌ഡൗണ്‍ കഴിഞ്ഞ്‌ ഇന്നുവരെ സ്വകാര്യബസുകള്‍ക്ക്‌ കൃത്യമായി സര്‍വീസ്‌ നടത്താന്‍ കഴിഞ്ഞിട്ടില്ല. രോഗഭീതിമൂലം ജനങ്ങള്‍ നിരത്തിലിറങ്ങാത്തതും വന്‍ തിരിച്ചടിയായി. ഓരോ വര്‍ഷം കഴിയുന്തോറും റൂട്ടുകളുടെ ദൈര്‍ഘ്യവും ബസുകളുടെ എണ്ണവും കുറഞ്ഞു.
 പിന്നോട്ടോടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസ്‌ മേഖലയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും അനുകൂലമായ യാതൊരുനടപടികളും ഉണ്ടാകാത്തതില്‍ ബസ്‌ ഉടമകള്‍ നിരാശയിലും പ്രതിഷേധത്തിലുമാണെന്ന് സംഘടനാ നേതൃത്വം പറഞ്ഞു.
Previous Post Next Post