വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും വില്പനയും കടത്തലും തടയുന്നതിന് പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലയിലടനീളം സംയുക്ത പരിശോധന നടത്തണം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കണം. ആദിവാസി കോളനികളില്‍ ജനമൈത്രി പോലീസ്- എക്സൈസ് വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകണം. അതേ സമയം പരിശോധനയുടെ പേരില്‍ കോളനി നിവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു.
ലഹരി കടത്ത് പരിശോധന കര്‍ശനമാക്കണം- മന്ത്രി
ജോവാൻ മധുമല
0
Tags
Top Stories