ആര് പറഞ്ഞാലും മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത സുരേഷ് കുറുപ്പ് കോട്ടയത്തെ സാധ്യതാ പട്ടികയിൽ ഇടം നേടിയതോടെ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചിരുന്നതാണ് സുരേഷ് കുറുപ്പ്.
സ്ഥാനാർഥി പട്ടികയിൽ സുരേഷ് കുറുപ്പിന്റെ പേര് ഉൾപ്പെടുത്തിയത് സംസ്ഥാന ഘടകമാണെന്നാണ് റിപ്പോർട്ടുകൾ. സി.പി.എം. സംസ്ഥാന സമിതിയംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാർ, കെ. സുരേഷ് കുറുപ്പ് എന്നിവരുടെ പേരുകളാണ് കോട്ടയം മണ്ഡലത്തിലേക്കുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റെജി സഖറിയ, കെ.എം.രാധാകൃഷ്‌ണൻ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരുടെ പേരുകളാണ്
പുതുപ്പള്ളിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏറ്റുമാനൂരിൽ വി എൻ വാസവൻ തന്നെ സ്ഥാനാർത്ഥിയാകും. സംസ്ഥാന ഘടകത്തിന്റെ ചർച്ചകൾക്ക് ശേഷം പാർട്ടി ഘടക കക്ഷികളുമായുള്ള സീറ്റ് നിർണ്ണയ ചർച്ചകൾ ആരംഭിക്കും. കോട്ടയം മണ്ഡലത്തിൽ വികസന സന്ദേശ യാത്ര നയിച്ചത് അനിൽ കുമാർ ആയിരുന്നു.