കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് കണയന്നൂര് താലൂക്ക് ഓഫീസിലേക്ക് മാര്ച്ച് നടത്തുന്നതിനിടെ എസിപി കെ.ലാല്ജി കുഴഞ്ഞുവീണു. അദ്ദേഹത്തെ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഡിസിസി ഓഫീസില് നിന്നും തുടങ്ങിയ യൂത്ത് കോണ്ഗ്രസിന്റെ പ്രതിഷേധ മാര്ച്ച് മഹാരാജാസ് കോളജിന് മുന്നില് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്ന്ന് പ്രവര്ത്തകര് ബാരിക്കേഡ് മാറ്റി മുന്നോട്ടുപോകാന് ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാര്ച്ച് കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹം നഗരത്തിലുണ്ടായിരുന്നു.