പൂഞ്ഞാർ പുല്ലപ്പാറ സംഭവം
യാഥാർഥ്യം ഇങ്ങനെ
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഒരു കുരിശടിയാണ് പുല്ലപ്പാറ (കുറ്റിലപ്പാറ /കുല്ലപ്പാറ ) കുരിശ് .പൂഞ്ഞാർ പള്ളിയുടെ ഉടമസ്ഥതയിലും കരം തീരുവയി ലുമുള്ളതും പൂഞ്ഞാർ നടുഭാഗം വില്ലേജിൽ ബ്ലോക്ക് നമ്പർ 64 ൽ സർവ്വേ 114/2 ൽ പെട്ട 21.40 ആർ വസ്തു സ്ഥലത്താണ് ഈ കുരിശടി നിലനിൽക്കുന്നത് . ഈ ഇടവകയിലെയും സമീപ ഇടവകക്കളിലെയും കത്തോലിക്കാ വിശ്വാസികൾ ഈ മലമുകളിൽ തങ്ങളുടെ വിശ്വാസപ്രകാരം പ്രാർത്ഥന നടത്തിവരുന്നതും ഒറ്റയ്ക്കും കൂട്ടായും വിശ്വാസികൾ മലകയറി കുരിശിനെ വണങ്ങാറുള്ളതുമാണ്.വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച പൂഞ്ഞാർ ഇടവകയിൽ നിന്ന് പരിഹാര പ്രദിക്ഷിണം നടത്തുകയും ഔദ്യോഗിക പ്രാർത്ഥന ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തു വരുന്നു.
എല്ലാ മതവിശ്വാസികളും ഈ കുരിശടി പൂജ്യമായി കരുതുകയും ബഹുമാനിക്കുകയും ചെയ്തു വന്നിരുന്നു.പൂഞ്ഞാർ പള്ളിയുടെ ഈ വസ്തു അതിർത്തി തിരിച്ച് വേലികെട്ടി തിരിച്ചിട്ടുള്ളതാണ്.ഈ സ്ഥലത്ത് പുരാതന കാലത്ത് സ്ഥാപിച്ചത് ഒരു മരക്കുരിശ് ആയിരുന്നു ഈ മരക്കുരിശ് കാലാന്തരത്തിൽ നശിക്കുവാൻ തുടങ്ങിയപ്പോൾ പള്ളിയിൽനിന്നും ഒരു കോൺക്രീറ്റ് കുരിശ് പകരം സ്ഥാപിക്കപ്പെട്ടു .ഏതാണ്ട് 27 വർഷം മുമ്പ് സാമൂഹികവിരുദ്ധർ ഈ കുരിശു തകർക്കുകയും ആ കുരിശു തന്നെ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു .