തോട്ടപ്പള്ളി: മകന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് പിതാവ് മരിച്ചു. കൊല്ലം കോര്പ്പറേഷന് കൗണ്‍സിലര്‍ കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ്കുഞ്ഞിന്റെ മകന് എ.എം.അന്‍സാരി (50)യാണ് മരിച്ചത്. ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
മകന് അന്‍വറാണ് കാറോടിച്ചിരുന്നത്. നിയന്ത്രണംതെറ്റിയ കാര്‍ പാലത്തില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അന്‍സാരി മരിച്ചു. പരിക്കേറ്റ അന്‍വറിനെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവര്‍ക്കും പരിക്കില്ല. കൊല്ലം ഡി സി സി അംഗമാണ് അന്‍സാരി. കൊല്ലൂര്‍വിള മുന്‍ പഞ്ചായത്തംഗവുമാണ്.