തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു, ചീരംകുളം യുഡിഎഫ് നിലനിർത്തി. പാമ്പാടിയിലെ വിജയം കോൺഗ്രസ്സ് കോട്ടകൾ തകർത്തു വിജയിച്ചത് ...






പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത്. 

യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സിറ്റിങ് സീറ്റാണ് 66 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത്. കുമ്പന്താനം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം ബാബു മാത്യു ഡാണാവുങ്കലിൻ്റെ ഭാര്യ ഡെയ്‌സി ബാബു ഡാണാവുങ്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്


ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ടിന്റു മനോജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി. മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിർത്തി. മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടുകൾക്ക് ആണ് വിജയിച്ചത്.

ചീരംകുളം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്ര നാരായണൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. യുവമോർച്ച അംഗം ഗൗരി ശങ്കർ ആണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Previous Post Next Post