കൊല്ലത്ത് രണ്ടുകോടി വിലവരുന്ന വന്‍ മയക്കുമരുന്ന് വേട്ട.ഹാഷിഷ് ഓയിലും കഞ്ചാവുമാണ് എക്‌സൈസ് സംഘം പിടികൂടിയത് . തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു .കൊല്ലം കാവനാട് സ്വദേശി അജിമോനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
2.25 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.