കിഫ്ബി വിവാദത്തിൽ സീനിയർ അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സർക്കാർ തേടി.


'
'

കിഫ്ബി വിവാദത്തിൽ സീനിയർ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സർക്കാർ തേടി.  ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.

സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു
Previous Post Next Post