പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം





ന്യൂദൽഹി: വിവാദ പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും. 

പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. 


Previous Post Next Post