പാമ്പാടി : പാമ്പാടിയിൽ 18 ദിവസം തുടർച്ചയായി പല സമയങ്ങളിലായി വൈദ്യുതി മുടങ്ങും
110 K .V പാമ്പാടി ഇലക്കൊടിഞ്ഞി
സബ് സ്റ്റേഷനിലെ പഴയ 11kV പാനലുകൾ മാറ്റി പുതിയ പാനലുകൾ വെയ്ക്കുന്ന ജോലികൾ 20.01.2026 ചൊവ്വാഴ്ച മുതൽ ആരംഭിച്ച് ഫെബ്രുവരി മാസം 6 ആം തിയതി വരെ നടക്കുന്നതിനാൽ പാമ്പാടി സബ്‌സ്റ്റേഷൻ പരിധിയിൽ നിലവിലുള്ള ആലാമ്പള്ളി, കാപ്പുകാട്, മാന്തുരുത്തി, പാമ്പാടി, കൂരോപ്പട,തോട്ടക്കാട്,പ്രൈക്കോ ടൗൺ ABC, നെടുമാവ് എന്നീ 11 kV ഫീഡറുകളിൽ വൈദ്യുതി ഭാഗികമായി പല സമയങ്ങളിൽ തടസ്സപ്പെടും. ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു