'വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടില്ലെന്ന് പറയാന്‍ ഇത് പാര്‍ട്ടി ഫണ്ടല്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: കിഫ്ബി വളഞ്ഞ മാര്‍ഗ്ഗത്തിലൂടെയുള്ള യാത്രയാണെന്ന് മുസലീം ലീഗ് ദേശിയ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടി. വിഷയം വിവാദമായപ്പോഴെ താന്‍ അതിനെ വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സുതാര്യത സംബന്ധിച്ച് ആദ്യം മുതലേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു എന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.


വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടില്ല എന്ന് പറയാന്‍ ഇത് പാര്‍ട്ടി ഫണ്ടല്ലെന്നും പൊതു ഫണ്ടാണ് സര്‍ക്കാര്‍ കൈകാര്യ ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കിഫ്ബിയെ വിമര്‍ശിക്കുന്നവര്‍ ഫണ്ട് വേണ്ട എന്ന് പറയാന്‍ ധൈര്യപ്പെടുമോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് മറുപടി പറയവേയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.


അതേസമയം നാടിന്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ നീങ്ങുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് ബജറ്റിന് താങ്ങാനാവാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ ധന ശ്രോതസ്സുകള്‍ വേണമെന്നായിരുന്നു തിങ്കഴാഴ്ച്ച മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചനയെന്നും നിലവില്‍ 55,000 കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന പദ്ധതികളിലേക്ക് എത്തിക്കഴിഞ്ഞു പലതും പൂര്‍ത്തിയാക്കി, അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.


കിഫ്ബി വന്നപ്പോള്‍ത്തന്നെ അതിനെ പരിഹസിച്ചവരുണ്ടെന്നും. അതിനെ തകര്‍ക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാല്‍ നിന്നുകൊടുക്കാന്‍ കഴിയില്ല. വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.വികസനത്തിന് പാരപണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ? ചിന്തിക്കുന്ന ചിലരുണ്ടാകും. നമുക്ക് പണത്തിന് ക്ഷാമമുണ്ട്. കിഫ്ബിയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാവിനടക്കം കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.
Previous Post Next Post