ജയിച്ചെന്ന് കരുതേണ്ട ഡൊണൾഡ് ട്രപ്

'വാഷിംങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുമ്പോഴും വിട്ടുകൊടുക്കാതെ എതിര്‍സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. നാലാം ദിനവും വോട്ടെണ്ണല്‍ തുടരവെ, നിര്‍ണായകമായ അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോഴും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് തുടരുകയാണ്. 






വിജയം ഏറെക്കുറെ ഉറപ്പാക്കിയ ജോ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതെസമയം ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.


Previous Post Next Post