അന്വേഷണം മുൻവിധിയോടെയെന്ന് മുഖ്യമന്ത്രി.




തിരു.: അന്വേഷണം മുൻവിധികളോടെ ആകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  കുറ്റപ്പെടുത്തി. തുറന്ന മനസ്സോടെ ആകണം അന്വേഷണം. എൻഫോഴ്സ്മെൻറ് പരിധിയും പരിമിതിയും ലംഘിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങളെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും സംശയമുണ്ട്. സർക്കാരിന്റെ യശസ്സിന്  ഇടിവുണ്ടാക്കുവാനാണ്  ഇത്തരം പ്രവൃത്തികൾ. രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായി മാത്രമല്ല ഇത്തരം നീക്കം നടക്കുന്നത്. വികസന പദ്ധതികളെ പോലും തകർക്കാൻ ശ്രമം നടത്തുന്നു. ലൈഫ് പദ്ധതി ലക്ഷ്യം കൈവരിക്കുന്നത് തടയാൻ നീക്കമുണ്ടാകുന്നു. സ്വാഭാവിക അന്വേഷണമായി പലതിനേയും കരുതാനാകില്ല. കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കുകയായിരുന്നു. ഏജൻസികൾ പലതും സാമാന്യ മര്യാദകൾ പാലിക്കാൻ തയ്യാറാവുന്നില്ലെന്നും പുറത്തുള്ള ആളുകൾ ഏജൻസിയുടെ ഭാഗമായാണ് സംസാരിക്കുന്നതെന്നും അടിസ്ഥാനതത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോവിഡ് വിവരങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞ വാർത്താസമ്മേളനത്തിലാണ് തുടർന്ന്  ഇത്തരം പ്രതികരണവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.

Previous Post Next Post