ബിനീഷ് ഒരു വ്യക്തി മാത്രം , പാർട്ടി ഇടപെടില്ല: കോടിയേരി ബാലകൃഷ്ണൻ




തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്‍റ് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 

ബിനീഷ് ഒരു വ്യക്തി മാത്രമാണ്. പൊതു പ്രവര്‍ത്തകൻ അല്ല. വ്യക്തിപരമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്.  ഏത് ഏജൻസി വേണമെങ്കിലും എന്തും അന്വേഷിക്കട്ടെ. എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും നൽകട്ടെ. ഇക്കാര്യത്തിൽ പാര്ട്ടി എന്ന നിലയിൽ ഇടപെടുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

ഇ ഡി പരിശോധനക്കെതിരെ ആക്ഷേപങ്ങളും പരാതിയും ബിനീഷിൻ്റെ കുടുംബവും ഉയർത്തിട്ടുണ്ട് അതിലും പാർട്ടി ഇടപെടുന്നില്ല. രണ്ടര വയസ്സുള്ള കുട്ടിയെ തടങ്കലിൽ വച്ചത് അടക്കമുള്ള പ്രശ്നങ്ങളും അതു സംബന്ധിച്ച പരാതികളും ഉയര്‍ന്നു വന്നിട്ടുണ്ട്. പരാതിപ്പെടാനുള്ള എല്ലാ അവകാശവും ബിനീഷിന്റെ കുടുംബത്തിന് ഉണ്ട്. അതും ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 




Previous Post Next Post