തിരുവനന്തപുരം: പാര്‍ട്ടി നിലപാടുകൾ പോലും തള്ളിക്കളഞ്ഞാണ് വിവാദ പൊലീസ് നിയമ ഭേദഗതി മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങൾ ഉന്നയിക്കുന്നവരുടെ വാ മൂടിക്കെട്ടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലാണ് നിയമത്തിന്റെ സ്ഥാനമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
മാധ്യമ മാരണ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടിക്കെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കും. വിവാദ നിയമം പിൻവലിച്ച് ഓടേണ്ട ഗതികേട് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.