പാമ്പാടി : പാമ്പാടിയിൽ പട്ടാപ്പകൽ ഓട്ടോ ഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണം കവർന്നു കൂരോപ്പട ചെന്നാമറ്റം ഓട്ടോസ്റ്റാൻഡിലെ പോപ്പി ഓട്ടോറിക്ഷയുടെ ഡ്രൈവർ രഞ്ജിത്തിനാണ് ക്രൂര മർദ്ധനം ഏറ്റത് ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവങ്ങളുടെ തുടക്കം
2 പേർ വന്ന് രഞ്ജിത്തിൻ്റെ ഓട്ടോയിൽ കയറി 8 ആം മൈൽ ഭാഗത്തേയ്ക്ക് പോകണം എന്ന് ആവശ്യപ്പെട്ടു 8 ആം മൈലിൽ നിന്നും വെണ്ണിമല റൂട്ടിൽ വിജനമായ ഭാഗത്ത് എത്തിയപ്പോൾ ഇവർ വാഹനം നിർത്താൻ ആവശ്യപ്പെട്ടു വാഹനം നിർത്തിയ ഉടൻ ഒരാൾ ഷർട്ടിൻ്റെ പോക്കറ്റിൽ കൈയിട്ടു രജ്ഞിത്ത് എതിർത്തപ്പോൾ ഒരാൾ രഞ്ജിത്തിൻ്റെ കണ്ണിൽ കുരു മുളക് സ്പ്രേ അടിച്ചു തുടർന്ന് മൃഗീയമായി മർദ്ധിച്ചു കുരുമുളക് സ്പ്രേ അടിച്ചതിനാൽ കാഴ്ച്ച നഷ്ടപ്പെട്ട രജ്ഞിത്ത് ഒരു വിധത്തിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിലെ വെള്ളം എടുത്ത് മുഖം കഴുകി . തുടർന്ന് സുഹൃത്തുക്കളായ സന്തോഷിനെയും , ജോയിയെയും മറ്റ് സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചു അവർ ഉടനടി സംഭവസ്ഥലത്ത് എത്തി രഞ്ജിത്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . വലതുകണ്ണിന് സാരമായ പരിക്ക് ഉണ്ട് കൂടാതെ വലത് കണ്ണിന് മുകളിൽ ആഴത്തിൽ മുറിവും മുറിവിൽതുന്നിക്കെട്ടലും ഉണ്ട് തുടർന്ന് രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുണ്ട് പോക്കറ്റിൽ ഉണ്ടായിരുന്ന ഏകദേശം 600 രൂപയുമായി ആണ് ഇവർ രക്ഷപെട്ടിരിക്കുന്നത് പാമ്പാടി പോലീസ് പ്രതികൾക്കായി അന്വോഷണം ഊർജ്ജിതമാക്കി
വെണ്ണിമല റൂട്ടിൽ നിരന്തരമായി സാമൂഹ്യ വിരുദ്ധരുടെയും , മദ്യപാനികളുടെയും ശല്യം പെരുകുന്നതായി നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു