പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ





പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെ എംഎല്‍എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.



കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പൊലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍കോട്ടേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍.

Previous Post Next Post