ബിനീഷ് കോടിയേരി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി

 

ബംഗളൂരു: ബിനീഷ് കോടിയേരി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി. അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ആയ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നല്‍കിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നല്‍കിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന  വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ആറ് സ്ഥലങ്ങളില്‍ രാവിലെ തുടങ്ങിയ റെയ്ഡ്  തുടരുകയാണ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുല്‍ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാര്‍ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അല്‍ജാസം അബ്ദുല്‍ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുണ്‍ വര്‍ഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

 
'
Previous Post Next Post