ഡൽഹി :അപൂര്‍വ വാനക്കാഴ്ചക്കൊരുങ്ങി ആകാശ നിരീക്ഷകര്‍. വ്യാഴവും ശനിയും സംഗമിക്കുന്ന കാഴ്ചയാണ് ഡിസംബര്‍ 21നുണ്ടാകുക. 397 വര്‍ഷത്തിന് ശേഷമാണ് ഈ അപൂര്‍വതക്ക് ആകാശം സാക്ഷിയാകുന്നത്.
1623ലാണ് ഏറ്റവുമൊടുവില്‍ ഈ ഗ്രഹങ്ങള്‍ അടുത്തുവന്നിരുന്നത്. മഹത്തായ സമാഗമം എന്നാണ് എം പി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബി പ്രസാദ് ദുരാരി അഭിപ്രായപ്പെട്ടത്. ഭൂമിയോട് അടുത്തായി ഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് ഗ്രഹസമാഗമം എന്ന് പറയുന്നത്.
2080 മാര്‍ച്ച് 15നാണ് ഇനി ഇവ ഏറെക്കുറെ അടുത്ത് വരിക. അതേസമയം, ഈ വര്‍ഷത്തെ സമാഗമത്തോളം അടുപ്പം ഇതിനുണ്ടാകില്ല. ഡിസംബര്‍ 21ന് ഭൂമിയില്‍ നിന്ന് 73.50 കോടി കിലോമീറ്റര്‍ അകലെയാകും ഈ ഗ്രഹങ്ങള്‍ നിലകൊള്ളുക.
🔸