ഡല്‍ഹി: രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോർന്നെന്ന് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്ന് സ്വതന്ത്ര ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്ശേഖര്‍ രാജഹാരിയയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപയോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വാര്‍ഷിക വരുമാനം, ജനനത്തീയതി എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍, മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ചോര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോര്‍ന്ന വിവരങ്ങളുടെ ശേഖരം 58 സ്പ്രെഡ് ഷീറ്റുകളിലായി 1.3 ജിബിയോളം വരും. ബാങ്കിന്റെയോ, നഗരത്തിന്റെയോ ക്രമത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഓരോ ക്രമീകരണത്തിലും നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്