കാളച്ചന്തത്തോട്ടിൽ മാലിന്യം ഇട്ടാൽ ഇനി 50000 രൂപ പിഴ .. കാളച്ചന്തയിലെ ബാർ ഉൾപ്പടെ 3 ഹോട്ടലുകൾക്കും ഒരു മീൻകടക്കും 10,000 രൂപ വീതം പിഴ ഇട്ടു. കെട്ടിടാവശിഷ്ടം തോട്ടിൽ നിക്ഷേപിച്ചവർക്ക് നോട്ടീസ് ...കർശന നടപടിയുമായി പാമ്പാടി ഗ്രാമപഞ്ചായത്ത് മുന്നോട്ട്


കോട്ടയം : പാമ്പാടിഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം പാമ്പാടിയിലെ കാളച്ചന്ത തോട് മലിനീകരണം സംബന്ധിച്ച പരിശോധനയെ തുടർന്ന് ഒരു ബാർ ഉൾപ്പടെ 3 ഹോട്ടലുകൾക്കും ഒരു മീൻകടക്കും 10,000/ രൂപ വീതം പിഴ ഇട്ടു. കെട്ടിടാവശിഷ്ടം തോട്ടിൽ നിക്ഷേപിച്ചവർക്ക്
13/03/26പിഴ ഇട്ടുകൊണ്ടുള്ള നോട്ടീസ് നൽകി. പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ ഉള്ള തോടരികുകൾകെട്ടുന്നതിന് സ്ഥലം ഉടമകൾ മുൻ‌കൂർ അനുമതി വാങ്ങണമെന്നും, മൈനർ ഇറിഗഷൻ നടത്തുന്ന കെട്ടുകൾ തോട്ടു പുറംപോക്ക് നിർണയിച്ചിട്ടേ നടത്താവൂ എന്ന് മൈനർ ഇറിഗഷന് നിർദേശം നൽകുവാനും തോടുകൾ കയ്യേറി നടത്തിയിരിക്കുന്ന നിർമ്മാണങ്ങളും, കൃഷിയും മൈനർ ഇറിഗേഷന്റെയും, റെവെന്യൂ വകുപ്പിന്റെയും സഹകരണത്തോടെ ഒഴിപ്പിക്കുവാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തോട്ടിലേക്കു യൂറിനൽസ് വെച്ചിരുന്നവർ പൊളിച്ച് നീക്കിയതായി പഞ്ചായത്തിന് റിപ്പോർട്ട്‌ നൽകി.

ഇത്തരം തോടുകൾ മലിനമാക്കിയാൽ  '2023 ലെ ഭാരതീയ ന്യായ സംഹിത (BNS) യുടെ സെക്ഷൻ 279,
 പ്രകാരമുള്ള ശിക്ഷയായ ആറ് മാസം വരെ തടവ്, ₹5,000 വരെ പിഴ, അല്ലെങ്കിൽ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വരും 
നിലവിൽ മാസത്തിൽ ഒരിക്കൽ പാമ്പാടി ടൗണിൽ നിന്നും കാളച്ചന്ത തോട്ടിലേയ്ക്ക് ഒഴുകുന്ന ചെറിയ തോട്ടിൻ്റെ ഇരുവശവും അധികാരികൾ നിരന്തരമായി സന്ദർശിക്കും 
തോടിൻ്റെ സംരക്ഷണം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നു 
Previous Post Next Post