വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം; കോണ്‍ട്രാക്ടറുടെ വീടിനു മുന്നില്‍ യുവതി തൂങ്ങി മരിച്ചു


കൊല്ലം പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശിനി മിനി(40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ച മിനിയും ജലജ ഗോപനും ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭര്‍ത്താവ് മിനിയുടെ ഗൃഹ നിര്‍മാണത്തിനായി കരാര്‍ ഏറ്റെടുത്തിരുന്നു. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാത്തതും വീണ്ടും പണം ആവശ്യപ്പെട്ടതും തര്‍ക്കത്തിന് വഴിവച്ചിരുന്നു. മാത്രമല്ല, മിനിയ്ക്ക് തര്‍ക്കത്തിനൊടുവില്‍ മര്‍ദനമേറ്റിരുന്നതായും മിനിയുടെ അമ്മ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മിനി മാനസിക വിഷമം അനുഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Previous Post Next Post