പുതുപ്പാടി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളിൽ തണ്ടർ ബോൾട്ടിനെ വിന്യസിച്ചു. മലയോര മേഖലയിൽ വനാതിർത്തിയോട് ചേർന്ന മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിലാണ് തണ്ടർബോൾട്ട് കമാന്റോകളെ നിയോഗിച്ചത്.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, മുപ്പതേക്ര, വള്ളിയാട്, കണലാട്, അടിവാരം, എലിക്കാട്, കൈതപ്പൊയിൽ, വെസ്റ്റ് കൈതപ്പൊയിൽ എന്നീ ബൂത്തുകളിലും കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി, മീമുട്ടി എന്നീ ബൂത്തുകളിലുമാണ് സുരക്ഷ ശക്തമാക്കിയത്.