കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ ഹീറോ ആക്കി തൃശൂര്‍ അതിരൂപത, സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസികൾ. കലണ്ടർ പരസ്യമായി കത്തിച്ചും പ്രതിഷേധം.
ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്ക്കെതിരെയാണ് പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച് 2021 വര്‍ഷത്തെ കലണ്ടറാണ് രൂപത പുറത്തിറക്കിയത്.
കോട്ടയം കുറവിലങ്ങാട് പള്ളിക്കു മുന്നില്‍ കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആര്‍.എം) നേതൃത്വത്തിൽ കലണ്ടര്‍ കത്തിച്ചു. കൊല്ലത്തും രൂപതാ ആസ്ഥാനത്തിന് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്തെ പ്രതിഷേധം.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.